Connect with us

Hi, what are you looking for?

education

സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ആല്‍വിന്‍ ജോസഫ് കുസാറ്റിലെത്തിയത്

പാലക്കാട്: ഇന്നലെ കുസാറ്റിലുണ്ടായ ദുരന്തത്തില്‍ മരിച്ച ആല്‍വിന്‍ ജോസഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് കുസാറ്റിലെത്തിയത് . കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് പഠിച്ച ആല്‍വിന്‍ പരീക്ഷ എഴുതിയത് കുസാറ്റിലാണ്. പരീക്ഷ പാസായതിനെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് പാലക്കാട് മുണ്ടൂരിലെ വീട്ടില്‍ നിന്നും ആല്‍വിന്‍ കൊച്ചിയിലെത്തിയത്. കുസാറ്റില്‍ ആല്‍വിന് സൗഹൃദങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഗാനമേള കേള്‍ക്കാന്‍ ആല്‍വിന്‍ അവിടെ നിന്നത്. കാറ്ററിംഗ് ജോലികളും മറ്റും ചെയ്താണ് ആല്‍വിന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. കൂലിപ്പണിക്കാരാണ് മാതാപിതാക്കള്‍. സഹോദരിയും ഭര്‍ത്താവും എത്തിയാണ് ആല്‍ബിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. കുസാറ്റ് അപടകത്തില്‍ രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ് , താമരശ്ശേരി സ്വദേശിനി സാറ തോമസ് എന്നിവരാണ് മരിച്ചത്. കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തത്തില്‍ നാല് പേര്‍ മരിച്ചത്. കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തത്തില്‍ നാല് പേര്‍ മരിച്ച സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ 51 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടപിച്ച ടെക്‌ഫെസ്‌റന്‍െ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തീയ്യേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപടകത്തില്‍ പെട്ടത്. പരിക്കേറ്റ 32 വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 15 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലുണ്ട്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...