സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം.

 

സംസ്ഥാനത്ത് ശനിയാഴ്ച രണ്ട് കോവിഡ് മരണം. പത്തനംതിട്ടയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും ചികിത്സയിലായിരുന്ന കോവിഡ് രോഗി മരിച്ചു. കാട്ടാക്കട സ്വദേശി രത്‌നകുമാര്‍ ആണ് മരിച്ചത്. 41 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
സ്വകാര്യ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായിരുന്നു രത്‌നകുമാര്‍. ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രത്‌നകുമാറിനും രോഗം കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കാട്ടാക്കടയില്‍ കോവിഡ് ബാധിച്ച് ഇതുവരെ നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ച് ഇലന്തൂര്‍ സ്വദേശി അലക്‌സാണ്ടര്‍ ആണ് മരിച്ചത്. 76 വയസായിരുന്നു. അര്‍ബുദ ബാധിതനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.