കേരളാ കോണ്‍ഗ്രസ്സ് (എം) സംപൂജ്യരാകും എന്ന പ്രസ്ഥാവന അര്‍ത്ഥമറിയാതെ പി.ജെ ജോസഫ് നടത്തിയതാണെങ്കിലും നിയമസഭാതെരെഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് യാഥാര്‍ത്ഥ്യമായിത്തീരുമെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ പറഞ്ഞു.ഏറ്റവും പൂജിക്കപ്പെടേണ്ടവര്‍ എന്ന് അര്‍ത്ഥം വരുന്ന ആ പ്രയോഗം നടത്തിയ ജോസഫ് അര്‍ത്ഥം അറിയാതെ ആണെങ്കിലും സത്യം പറഞ്ഞതില്‍ സന്തോഷമുണ്ട്. കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ രാഷ്ട്രീയ അന്ത്യമെന്ന പി.ജെ ജോസഫിന്റെ ചിരകാലസ്വപ്നം നടക്കാന്‍ പോകുന്നില്ല . തിരെഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളാണ്.ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച താല്‍ക്കാലികമായി സ്റ്റേ അന്തിമ വിധിയാണെന്ന മട്ടില്‍ പ്രചരണം നടത്തുന്ന ജോസഫിന്റെ അമിതാഹ്ലാദങ്ങള്‍ക്ക് അല്‍പ്പായുസ്സ് മാത്രമെ ഉണ്ടാവൂ എന്നും ജയരാജ് എം.എല്‍.എ പറഞ്ഞു.