ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രകളില്ല ;ആഘോഷം വീടുകളെ അമ്പാടികളാക്കു.

ചിങ്ങമാസത്തില്‍ കേരളകരയെ അമ്പാടിയാക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ കോവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ഇക്കുറി ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്.ഈ വര്‍ഷം ബാലഗോകുലം മുന്നോട്ട് വയ്ക്കുന്ന ‘വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം’.എന്ന സന്ദേശത്തിന്റെ ഭാഗമായി ആഘോഷം വീടുകളിലേക്ക് മാറും.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ പിറന്നാള്‍ ആഘോഷം വിപുലവും വ്യത്യസ്തവുമായ രീതിയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് കൊണ്ടാടുവാനാണ് ഇത്തവണ തീരുമാനിച്ചിരിക്കുന്നത്.വീടുകളും ശ്രീകൃഷ്ണജയന്തി ദിനത്തില്‍ അമ്പാടികളായി മാറുന്ന ഈ സുദിനത്തില്‍ എരുമേലി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ സെപ്റ്റംബര്‍ 6 ഞായറാഴ്ച 500 ല്‍ പരം കേന്ദ്രങ്ങളില്‍ പതാക ഉയരുകയും തുടര്‍ന്ന് ജന്മാഷ്ടമി ദിനമായ10 തീയതി വരെ വൃക്ഷപൂജ. നദിപൂജ.ഗോപൂജയും അതിനു പുറമെ’കൃഷ്ണലീലകലോല്‍സവം'(ഓണ്‍ലൈനായി) നടത്തും. മുഴുവന്‍ ഭവനങ്ങളിലും രാവിലെ വീട്ടുമുറ്റത്ത് കൃഷ്ണപ്പൂക്കളം ഒരുക്കിയും ഉച്ചയ്ക്ക് അമ്മമാര്‍ കണ്ണനൂട്ട് നടത്തിയും 4 മണിക്ക് കുട്ടികള്‍ പുരണവേഷം ധരിച്ചും മുതിര്‍ന്നവര്‍ കേരളീയ വേഷത്തിലും ശ്രീകൃഷ്ണ ജയന്തി സമുചിതമായി ആഘോഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു.കലോല്‍സവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് 9947986677 ബന്ധപ്പെടുക.