Connect with us

Hi, what are you looking for?

kerala

ശബരിവിമാനത്താവളം ദേവസ്വം ബോര്‍ഡിന്റെ മൗനത്തില്‍ ദുരൂഹത.

 

ശബരി വിമാനത്താവളത്തിനായി എരുമേലിയില്‍ സര്‍ക്കാര്‍ കണ്ടെയെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ കാര്യത്തില്‍ തിരൂവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മൗനത്തില്‍ ദുരൂഹത.ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ബോര്‍ഡിന് ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പലതും നഷ്ടപ്പെട്ടതായാണ് വിവരം. അന്യാധീനപ്പെട്ട ദേവസ്വം ഭൂമികളില്‍ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയും ഉള്‍പ്പെടുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ ഭരണാധികാരികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍ മലയാളം കമ്പനി ബിലിവിഴേ്‌സ് ചര്‍ച്ചിന് കൈമാറിയ അതെ വര്‍ഷം തന്നെയാണ് എരുമേലി പശ്ചിമ ദേവസ്വത്തിന്റെ വക ഭൂമി ചെറുവള്ളി എസ്റ്റേറ്റില്‍ ഉണ്ടെന്ന വിവരങ്ങള്‍ അടങ്ങിയ ലാന്‍ഡ് രജിസ്റ്ററും കാണാതായത്. അത് ഇതുവരെ കണ്ടെത്താത്തതാണ് നിരവധി സംശയങ്ങളുയര്‍ത്തുന്നത്.
എന്നാല്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സിവില്‍ കോടതിയില്‍ നടക്കുന്ന കേസില്‍ ബോര്‍ഡ് ഇതുവരെ കക്ഷി ചേര്‍ന്നിട്ടില്ല. അതേസമയം, ബോര്‍ഡിന് ഇനിയും എപ്പോള്‍ വേണമെങ്കിലും കക്ഷി ചേരാം.
എസ്റ്റേറ്റിന്റെ ഉടമാസ്ഥാവകാശം സംബന്ധിച്ച കേസില്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ചടത്തോളം ഈ രേഖ നിര്‍ണായകമാണ്. 2005 വരെ എരുമേലി ദേവസ്വത്തില്‍ ലാന്‍ഡ് രജിസ്റ്റര്‍ ഉണ്ടായിരുന്നതായാണ് അന്നത്തെ ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും പറയുന്നത്. ബോര്‍ഡിന്റെ അന്നത്തെ ലോ ഓഫീസറുടെ നിര്‍ദേശ പ്രകാരം ലോക്കല്‍ ഫണ്ട് ഓഡിറ്റിങ്ങിലാണ്് ലാന്‍ഡ് രജിസ്റ്റര്‍ കൈപ്പറ്റിയത്. അന്നത്തെ ലോ ഓഫീസര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേശകരില്‍ പ്രധാനിയാണ്.

രജിസ്റ്റര്‍ കൈപ്പറ്റിയതായി സൂചിപ്പിക്കുന്ന രേഖ ഇപ്പോഴും ദേവസ്വത്തിലുണ്ടെന്ന് അന്നത്തെ ഉദ്യോഗസ്ഥര്‍ പറയുന്നു. പശ്ചിമ ദേവസ്വത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന മുണ്ടക്കയത്ത് നിന്ന് ഈ രജിസ്റ്റര്‍ വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് ദേവസ്വം അധികാരികള്‍ ഈ രേഖ എരുമേലിയിലെത്തി കൈപ്പറ്റി. എന്നാല്‍, ലാന്‍ഡ് രജിസ്റ്റര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഉണ്ടോ ഇല്ലയോ എന്നതില്‍ ഇപ്പോഴും സംശയമുണ്ട്. ചെറുവള്ളി എസ്റ്റേറ്റില്‍ 100 ഏക്കര്‍ ഭൂമിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഈ ഭൂമി തിരിച്ച് പിടിക്കാന്‍ ശ്രമം നടന്നുവെങ്കിലും ബോര്‍ഡിന്റെ ഭരണമാറ്റം തിരിച്ചടിയായി. എന്നാല്‍ തുടര്‍ന്ന് വന്ന ബോര്‍ഡ് ഭരണാധികാരികള്‍ അന്യാധീനപ്പെട്ട ഭൂമിക്കായി തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .