നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ എരുമേലിയിലെ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ചെറുവള്ളി എസ്റ്റേറ്റ് കയ്യേറിയവര്‍ക്ക് തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍.ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കാന്‍ പോകുന്ന ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണ്. ഇവിടെത്തെ കുടിയേറ്റക്കാരായ ഒഴിപ്പിക്കാന്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.ഭൂമി കയ്യേറിയവരാണ് ഇവിടെയുള്ളത്.ഇവര്‍ക്ക് ഭൂമിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അവകാശമില്ല . എന്നാല്‍ ഭൂമിയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നഷ്ടത്തിന് ആനുപാതികമായി വരുന്ന തുക കോടതിയില്‍ കെട്ടിവയ്ക്കുമെന്നും റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി ജാഫര്‍ ഖാനാണ് കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരിക്കുന്നത്.

You must be logged in to post a comment Login