Connect with us

Hi, what are you looking for?

kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ; അറസ്റ്റിന് മുമ്പ് ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പോലീസ്

 

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ പിടിയിലായ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ ഉണ്ണി പിടിയിലാകും മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പോലീസ്. മദപുരത്തെ കാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു ആത്മഹത്യാശ്രമം. മരത്തില്‍ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. എന്നാല്‍ മരച്ചില്ല ഒടിഞ്ഞുവീണതിനാല്‍ ശ്രമം പരാജയപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, മദപുരത്തെ നൂറേക്കര്‍ മലമുകളിലെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടിയ ഉണ്ണിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാള്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നുകഴിഞ്ഞ് നാലുദിവസവും ഉണ്ണി ഇവിടെയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഉണ്ണിയുടെ അറസ്റ്റോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. തിരിച്ചറിഞ്ഞവരില്‍ അന്‍സര്‍ മാത്രമാണ് ഇനി പിടിയിലാകാനുളളത്. ഉണ്ണിയെ പ്രത്യേക കേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .