വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കേസില്‍ ആറുപേര്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് നാല് ബൈക്കുകളും മൂന്ന് ബൈക്കുകളുടെ ഉടമകളും പൊലീസ് കസ്റ്റഡിയിലായി. എന്നാല്‍ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സജീവിനെ പിടികൂടാനായില്ല. രണ്ടു മാസം മുന്‍പ് വെഞ്ഞാറമൂടിനു സമീപം തേമ്പാമ്മൂട്ടില്‍ ഡി.വൈ.എഫ്.ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഫൈസലിന് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രധാന പ്രതികളിലൊരാളായ ഷിജിതിനെ ഇന്ന് രാവിലെ പൊലീസ് വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് അറിയിച്ചു. വെട്ടേറ്റു മരിച്ച മിഥിലാജ് (30) ഡി.വൈ.എഫ്.ഐ തേവലക്കാട് യൂണിറ്റ് അംഗവും ഹഖ് മുഹമ്മദ് ഡി.വൈ.എഫ്.ഐ കലിംഗുമുഖം യൂണിറ്റ് പ്രസിഡന്റ് സി.പി.എം കലിംഗുമുഖം ബ്രാഞ്ച് അംഗവുമാണ്.