വീടെന്ന സ്വപ്നം ബാക്കിയാക്കി ; ബൈക്കപകടത്തില്‍ മരിച്ച മനോജിന്റെ സംസ്‌ക്കാരം നാളെ

പഞ്ചായത്ത് നല്കിയ സ്ഥലമുണ്ടെയെങ്കിലും സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ വിഴിക്കിത്തോട് മുതുക്കാട്ടുവയലില്‍ മനോജ് എം. ടി.(40) ബൈക്കപകടത്തെ തുടര്‍ന്ന് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.30 പുലിക്കുന്നിലുള്ള സുഹൃത്തിനെ വീട്ടില്‍ കൊണ്ടു വിട്ടതിന് ശേഷം മടങ്ങി വരുന്നതിനിടെ എരുമേലി – മുണ്ടക്കയം സംസ്ഥാന പാതയില്‍ മഞ്ഞളരുവിക്ക് സമീപമായിരുന്നു അപകടം.

വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെ നിയന്ത്രണം വിട്ട് ബൈക്ക് റോഡരികില്‍ നിര്‍മ്മാണം നടക്കുന്ന ഓടയിലേയ്ക്ക് വീഴുകയായിരുന്നു.സിഐറ്റിയു നിര്‍മാണ തൊഴിലാളി അംഗമായിരുന്നു മനോജ്.
25 വര്‍ഷം മുമ്പ് വിഴിക്കിത്തോട്ടില്‍ ലോറിയില്‍ തടി കയറ്റുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ച തങ്കന്റെ മകനായിരുന്നു. ഓമനയാണ് അമ്മ. മനോജിന്റെ ഭാര്യ രാഗിണി. ആരോമല്‍ (8), അനന്ദു (5) എന്നിവര്‍ മക്കളാണ്. സംസ്‌കാരം നാളെ 6/9 ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.