മുണ്ടക്കയം ഗ്രൂപ്പില്‍പ്പെട്ട വള്ളിയാംകാവ് ദേവിക്ഷേത്രത്തില്‍ മേല്‍ശാന്തിയെ ആദ്യമായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.ആറന്മുള ഗ്രൂപ്പില്‍ കുന്നം ദേവസ്വം മേല്‍ശാന്തിയായിരുന്ന ചെങ്ങന്നൂര്‍ വെന്മണി സ്വദേശി മുരളിഭവന്‍(അരന്നമംഗലം)
എം എം ശശികുമാറിനെയാണ് തിരഞ്ഞെടുത്തത്.മലയാലപ്പുഴ ദേവീക്ഷേത്ര മേല്‍ശാന്തി നറുക്കെടുപ്പില്‍ ചെറുവള്ളി ദേവസ്വം മേല്‍ശാന്തിയായിരുന്ന സൗത്ത് പാമ്പാടി സ്വദേശി ഇടക്കാട്ട് ഇല്ലം ഇ. പി അനില്‍കുമാറിനേയും തെരഞ്ഞെടുക്കപ്പെട്ടു.
ദേവസ്വം ബോര്‍ഡിന്റെ ശബരിമല, പമ്പാ, മലയാലപ്പുഴ, ചെട്ടികുളങ്ങര, പാളയം ഹനുമാന്‍, തിരുവല്ലം തുടങ്ങിയ മഹാ ക്ഷേത്രങ്ങളില്‍ മാത്രമാണ് മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തിരുന്നത്. ഇത് ആദ്യമായാണ് വള്ളിയാംകാവ് ദേവിക്ഷേത്രത്തില്‍ മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്.
നിരവധി അപേക്ഷകളില്‍ അഭിമുഖത്തിലൂടെ 5 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്.ക്ഷേത്രത്തില്‍ ഇന്ന് നടന്ന ചടങ്ങില്‍ ദേവസ്വം കമ്മിഷണര്‍ ബി എസ് തിരുമേനി ഐ എ എസ് , ഡെപ്യൂട്ടി കമ്മീഷണര്‍ കൃഷ്ണകുമാര്‍ വാര്യര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീധര ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.വള്ളിയാംകവ് സ്വദേശിനി അര്യ അനില്‍ എന്ന കുട്ടിയാണ് നറുക്കെടുത്തത്.