ലൈഫ് മിഷന്‍ ; മുഖ്യമന്ത്രിയുടെ കുടുംബവും പങ്കുപറ്റി: കെ. സുരേന്ദ്രന്‍

ലൈഫ് മിഷന്‍ പദ്ധതിയുടെ ഒരു പങ്ക് പോയിരിക്കുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ ഇക്കാര്യം പുറത്തുവരുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി എല്ലാ അന്വേഷണങ്ങളെയും തടസപ്പെടുത്തുകയാണ് എന്നും സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്ര എജന്‍സികള്‍ ആവശ്യപ്പെട്ടിട്ട് ഇതുവരെ നല്‍കിയിട്ടില്ലെന്നും സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം വഴിമുട്ടിയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.അതുകൊണ്ട് പിണറായി വിജയന്‍ രാജിവച്ച് അന്വേഷണം നേരിടാന്‍ തയറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.