രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ടു.

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കമിട്ടത്. തറക്കല്ലിടലിന് മുമ്പ്‌ അവസാനഘട്ട ഭൂമി പൂജയില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ പ്രധാനമന്ത്രിക്ക് ഒപ്പം വേദിയിലുണ്ടായിരുന്നു.