രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് ഇതുവരെ 27,02,743 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മരണസംഖ്യ 52000ലേക്ക് അടുക്കുന്നു. നിലവില്‍ 51,797 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ 55,079 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 876 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 6,73,166 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 19,77,780 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച 8,493 പേര്‍ക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,04,358 ആയി വര്‍ധിച്ചു. പുതുതായി 228 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 20,265 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.4,28,123 പേര്‍ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായി. തിങ്കളാാഴ്്ച മാത്രം 11,391 പേര്‍ രോഗമുക്തി നേടി. 1,55,268 സജീവകേസുകളാണ് ഉള്ളത്.
