അയോധ്യയില്‍ നാളെ ആരംഭിക്കുന്ന രാമക്ഷേത്ര നിര്‍മാണത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ്. മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ വകയായി 11 വെള്ളിക്കട്ടകള്‍ ക്ഷേത്രത്തിനായി നല്‍കും.
രാമക്ഷേത്രത്തിന്റെ ഭൂമിപൂജയുടെ ഭാഗമായി ഇന്ന് അദേഹത്തിന്റെ വസതിയില്‍ നടത്തിയ ഹനുമാന്‍ ഭജനയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് അംഗങ്ങളുടെ സംഭാവനകളില്‍ നിന്നാണ് വെള്ളിക്കട്ടകള്‍ വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ഞങ്ങള്‍ 11 വെള്ളിക്കട്ടകള്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.രാമരാജ്യം സ്ഥാപിക്കപ്പെടണമെന്ന് രാജീവ് ജി 1989ല്‍ പറഞ്ഞിരുന്നു. രാമക്ഷേത്ര സ്വപ്നം സാക്ഷാത്കരിക്കപ്പെടാന്‍ കാരണം രാജീവ് ഗാന്ധിയാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ വളരെയേറെ സന്തോഷിക്കുമായിരുന്നുവെന്നും അദേഹം പറഞ്ഞു.

You must be logged in to post a comment Login