രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ 51 ആയി.

രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ 51 ആയി.കാണാതയവരില്‍  രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.പെട്ടിമുടി അരുവിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത് .പെട്ടുമുടി പുഴയില്‍ നിന്നാണ് അഞ്ചാം ദിവസം തുടരുന്ന  തിരച്ചില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇന്നലെ പുഴയില്‍ നിന്ന് 6 മൃതദേഹം കണ്ടെത്തിയിരുന്നു. പുഴയിലും ലയങ്ങള്‍ നിന്നിരുന്ന സ്ഥലങ്ങളിലുമാണ് തിരച്ചില്‍ നടത്തുന്നത്.  19 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.