ഒരു കുടുംബത്തിലെ 4 പേരെ യുവാവ് വെട്ടി കൊലപ്പെടുത്തി. കാസര്‍കോഡാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മഞ്ചേശ്വരം ബായാറില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉദയ എന്ന ബന്ധുവിനെ പൊലീസ് ക്സറ്റഡിയില്‍ എടുത്തു.ഉദയയുടെ ഇളയമ്മ ദേവകി (55), അമ്മാവന്മാരായ സദാശിവ (54), വിട്ള (52), ബാബു (50) എന്നിവരാണ് മരിച്ചത്. ഉദയയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)
You must be logged in to post a comment Login