മൃതദേഹം കണ്ടെടുത്തു.

ഇടുക്കിയില്‍ രാത്രി പെയ്ത മഴയില്‍ കനത്ത നാശനഷ്ടം. ഇന്നലെ രാത്രി മാത്രം ഇടുക്കിയില്‍ നാലിടത്താണ് ഉരുള്‍പൊട്ടിയത്. പീരുമേട്ടില്‍ മൂന്നിടത്തും മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. നിരവധി വീടുകളില്‍ വെള്ളം കയറി.
അതിനിടെ വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി ഒരാള്‍ മരിച്ചു. നല്ലതണ്ണി സ്വദേശി മാര്‍ട്ടിനാണ് മരിച്ചത്. ഇടുക്കി ജില്ലയില്‍ ഇപ്പോഴും വ്യാപകമായി കനത്ത മഴപെയ്യുകയാണ്.