മൂഴിയാര്‍ ഡാം തുറന്നു ; ജനങ്ങള്‍ ജാഗ്രത പാലിക്കണം പത്തനംതിട്ട ജില്ല കളക്ടര്‍ .

 

ഇടുക്കി , കോട്ടയം , പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുന്നതിനിടെ മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെ.മീറ്റര്‍ തുറന്നു . ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. പത്തനംതിട്ട ജില്ല കളക്ടര്‍ .പത്തനംതിട്ട ജില്ലയില്‍ കക്കി , പമ്പാ , മൂഴിയാര്‍ , മണിയാര്‍ എന്നീ നാല് ഡാമുകളാണുള്ളത് . നിലവില്‍ കക്കിയില്‍ – 48% വും, പമ്പയില്‍ – 67% വുമാണ് വെള്ളമുള്ളത് . എന്നാല്‍ മൂഴിയാര്‍ , മണിയാര്‍ എന്നീ ഡാമുകളില്‍ ജലനിരപ്പ് കൂടുന്ന സാഹചര്യത്തിലാണ് മൂഴിയാര്‍ ഡാം തുറന്നതെന്നും ജില്ല ദുരന്ത നിവാണ സമിതി പറഞ്ഞു. റാന്നി, പെരുന്നാട്, വടശ്ശേരിക്കര എന്നീ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇടുക്കി ജില്ലയില്‍ ഒരു ഭാഗത്ത് പെയ്യുന്ന മഴ അഴുത നദിയിലൂടെയും , കോട്ടയത്തെ മഴ മണിമലയാര്‍ വഴിയും ഈ ഡാമുകളിലാണ് ഒഴുകി എത്തുന്നത് . ജില്ലയിലെ നാല് ഡാമുകളിലേക്ക് അഞ്ച് ചെറിയ നദികളില്‍ക്കൂടിയാണ്‌വെള്ളമെത്തുന്നതെന്നും കളക്ടര്‍ പറഞ്ഞു . മുന്‍കൂട്ടി നോട്ടീസ് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും എന്നാല്‍ നവ മാധ്യമങ്ങളില്‍ക്കൂടിയുള്ള നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ ഫെസ്ബുക്കിലൂടെ പറഞ്ഞു . കഴിഞ്ഞ ദിവസങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 23 സെ. മീ . മഴയാണ് പെയ്തത് . ഇത് 30 ആയാല്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു . അച്ചന്‍കോവിലാറില്‍ വെള്ളം കൂടിയാല്‍ കൊല്ലം , പന്തളം അനുബന്ധ സ്ഥലങ്ങളിലുള്ളവര്‍ ശ്രദ്ധിക്കണം . മണിയാറില്‍ വെള്ളം കൂടിയാല്‍ തിരുവല്ല , കോഴഞ്ചേരി പ്രദേശത്തുള്ളവര്‍ ശ്രദ്ധിക്കണം. 52% വന മേഖലയായതിനാല്‍ നിശ്ചിത ഭൂപരിധിക്കുള്ളില്‍ പെയ്യുന്ന മഴ ഇവിടെ ഒഴുകി എത്തും. പ്രളയക്കെടുതി കണക്കിലെടുത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുന്നെന്നും ജനങ്ങള്‍ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു .