മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല. അദ്ദേഹം അബോധാവസ്ഥയില്‍ തുടരുകയാണെന്ന് ഡല്‍ഹി ആര്‍മി റിസേര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.ശ്വാസകോശത്തിലെ അണുബാധയ്ക്കുള്ള ചികിത്സയിലാണ് മുഖര്‍ജി.മറ്റ് ശാരീരിക അവസ്ഥകളിലും മാറ്റമില്ലാതെ തുടരുകയാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.ഓഗസ്റ്റ് 10 നാണ് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മുഖര്‍ജിക്ക് കോവിഡ് പിടിപെട്ടതായി വ്യക്തമായിരുന്നു.