Connect with us

Hi, what are you looking for?

News

മുതലാളിത്തത്തിന്റെ അടയാളമാണ് പട്ടികളെ വളര്‍ത്തുന്നത്; പട്ടികളെ റസ്റ്റോറന്റിലേക്ക് ഇറച്ചിക്കായി നല്‍കണമെന്ന് ഉത്തരകൊറിയന്‍ സര്‍ക്കാര്‍.

 

മുതലാളിത്തത്തിന്റെ അടയാളമായാണ് പട്ടികളെ വളര്‍ത്തുന്നതെന്നും രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ പട്ടികളെ റസ്റ്റോറന്റിലേക്ക് ഇറച്ചിക്കായി നല്‍കണമെന്നും ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്തെ ഭക്ഷ്യക്ഷാമം നേരിടുന്നതിന് ആവശ്യമെങ്കില്‍ വളര്‍ത്തുപട്ടികളെ പിടിച്ചെടുക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു.ആളുകള്‍ വളര്‍ത്തുമൃഗങ്ങളെ സ്വന്തമാക്കി പരിപാലിക്കുന്നത് നിലവിലെ നിയമത്തിന് എതിരാണെന്ന് കിം ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.ബൂര്‍ഷ്വാസികളുടെ മോശം രീതിയാണ് വീടുകളില്‍ പട്ടികളെ വളര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വീട്ടില്‍ പട്ടികളെ വളര്‍ത്തുന്ന ഉടമസ്ഥരെ തിരിച്ചറിഞ്ഞ ശേഷം അവരോട് പട്ടികളെ വിട്ടുകൊടുക്കാന്‍ ആദ്യം ആവശ്യപ്പെടും. പട്ടികളെ തരാന്‍ ആദ്യം ഉടമസ്ഥരെ നിര്‍ബന്ധിക്കും. വഴങ്ങിയില്ലെങ്കില്‍ പിടിച്ചെടുക്കുകയാണ് ചെയ്യുക.ഉത്തര കൊറിയയിലെ അറുപതു ശതമാനം പേരും ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയയുടെ ആണവ മിസൈല്‍ പദ്ധതികള്‍ മൂലം അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് രാജ്യം പട്ടിണിയിലേക്കു നീങ്ങിയത്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...