മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടന്നു.

മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി.ക്ഷേത്രത്തില്‍ ദര്‍ശനത്തിനും, വഴിപാടുകളും പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണവിധേയമായാണ് സജീകരിച്ചിരിക്കുന്നതെന്നും ക്ഷേത്ര കമ്മമ്മി പ്രസിഡന്റ് സുരേഷ് ബാബു പറഞ്ഞു . രാവിലെ ക്ഷേത്രത്തില്‍ പ്രസന്നന്‍ പുലരിയില്‍ , രാധാമണിയമ്മ പൊന്നുരേത്ത് , രമണി തോട്ടുങ്കല്‍, വത്സല പാമ്പയില്‍ , പങ്കജാക്ഷി പാമ്പയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ലളിത സഹസ്രനാമം , വിഷ്ണു സഹസ്രനാമം , ഭാഗവതം എന്നിവ പാരായണം ചെയ്തു .ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നിരവധി ഭക്തജനങ്ങളും എത്തിയിരുന്നു .