മാസ്ക്ക് ധരിക്കാത്ത 6405 പേരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഇന്നലെ പിഴയായി ലഭിച്ചത് 12 ലക്ഷത്തി എണ്‍പത്തൊരായിരം രൂപ. നിയമലംഘനം നടത്തിയ 332 വാഹനങ്ങളും പിടിച്ചെടുത്തു. അതിന്റെ പിഴ വേറെയും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 1037 പേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. 968 പേരാണ് അറസ്റ്റിലായത്.
മാസ്ക് ധരിക്കാത്ത 6405 സംഭവങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് ഒന്‍പത് കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ.
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 87, 50, 32,
തിരുവനന്തപുരം റൂറല്‍ – 169, 154, 19,
കൊല്ലം സിറ്റി – 85, 76, 35,
കൊല്ലം റൂറല്‍ – 150, 150, 114,
പത്തനംതിട്ട – 38, 57, 6,
ആലപ്പുഴ- 88, 72, 6,
കോട്ടയം – 24, 25, 1,
ഇടുക്കി – 28, 3, 1,
എറണാകുളം സിറ്റി – 17, 18, 0,
എറണാകുളം റൂറല്‍ – 90, 17, 9,
തൃശൂര്‍ സിറ്റി – 18, 28, 1,
തൃശൂര്‍ റൂറല്‍ – 24, 34, 4,
പാലക്കാട് – 33, 71, 9,
മലപ്പുറം – 10, 16, 2,
കോഴിക്കോട് സിറ്റി – 67, 67, 49,
കോഴിക്കോട് റൂറല്‍ – 77, 102, 37,
വയനാട് – 13, 2, 4,
കണ്ണൂര്‍ – 9, 10, 0,
കാസര്‍ഗോഡ് – 10, 16, 3,
You must be logged in to post a comment Login