രാജമലയില്‍ മരണം 45 ; ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

മണ്ണിടിഞ്ഞ് വലിയ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് മണ്ണിനടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ സ്‌പെഷ്യല്‍ ടീം കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 45 ആയി. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ പുരോഗമിക്കുന്നു.