പലരും തങ്ങളുടെ പ്രതിരോധ ശേഷി കുറവ് ആലോചിച്ച് ആശങ്കപ്പെടാറുണ്ട്. പ്രത്യേകിച്ചും ഈ കൊറോണ കാലത്ത്. പ്രതിരോധ ശേഷി വര്‍ധിക്കുന്നതിനായി പോക്ഷക സമ്പന്നമായ ഭക്ഷണം പതിവാക്കുകയാണ് പലരും. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് മധ്യപ്രദേശ് വിപണിയില്‍ നിന്നും വരുന്നത്. പറഞ്ഞുവരുന്നത് ‘ഹെര്‍ബല്‍ സാരി’കളെ കുറിച്ചാണ്.
മധ്യപ്രദേശ് വിപണിയില്‍ ഈയിടെ ഇടം പിടിച്ചതാണ് ഹെര്‍ബല്‍ സാരികള്‍. ആയൂര്‍വാസ്ത്രയെന്ന് പേരിട്ടിരിക്കുന്ന ഇത്തരം സാരികള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഔഷധസസ്യങ്ങളുടെ ചേരുവുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാരികള്‍ മാത്രമല്ല. ഇത്തരം സുഗന്ധവ്യജ്ഞനങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച മറ്റ് വസ്ത്രങ്ങളും മാര്‍ക്കറ്റില്‍ ലഭിക്കും.
മധ്യപ്രദേശിലെ കൈത്തറി, കരകൗശല കോര്‍പ്പറേഷനാണ് ഇത്തരം സാരികളുടെ നിര്‍മ്മാണം, വില്‍പ്പന തുടങ്ങിയ മേഖലകളിലേക്ക് കടന്നിരിക്കുന്നത്. ഔഷധങ്ങളും സുഗന്ധ ദ്രവ്യങ്ങളും കൊണ്ട് നിര്‍മ്മിച്ച ഇത്തരം സാരികള്‍ ധരിച്ചാല്‍ പ്രതിരോധ ശേഷി വര്‍ധിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഇത്തരം സാരികള്‍ നിര്‍മ്മിക്കുന്നതിനായി പ്രത്യേകം നൈപുണ്യം ആവശ്യമാണ്. ഭോപ്പാലില്‍ നിന്നുള്ള ഒരു ടെക്സ്റ്റെല്‍ വിദഗ്ധനാണ് നിലവില്‍ ഇത് നിര്‍മിക്കുന്നത്. നിരവധി ഘട്ടങ്ങളിലൂടെ മാത്രമെ സാരി നിര്‍മ്മാണ് പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളു. ഗ്രാമ്പു, ഏലം, കറുവപ്പട്ട, ജീരകം, ബേ ലീഫ് തുടങ്ങി നിരവധി സുഗന്ധവ്യജ്ഞനങ്ങളാണ് സാരി നിര്‍മ്മാണത്തിമായി ഉപയോഗിക്കുന്നത്. ഇവയെല്ലാം ഒരുമിച്ച് ചേര്‍ത്ത് 48 മണിക്കൂര്‍ വെള്ളത്തില്‍ സൂക്ഷിക്കണം. ശേഷം ഇത് തിളപ്പിക്കുകയും പുറത്തേക്ക് വരുന്ന നീരാവി തുണിയില്‍ പതിച്ചാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഒരു സാരി നിര്‍മ്മിക്കാന്‍ തന്നെ അഞ്ചോ/ ആറോ ദിവസമെടുക്കും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ധരിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ഈ സാരികള്‍ നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള ടെക്സ്റ്റൈല്‍ വിദഗ്ധനായ വിനോദ് മാലേവര്‍ അവകാശപ്പെടുന്നു. ഇത് നിര്‍മ്മിക്കുന്ന രീതിക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നും അവര്‍ പറയുന്നു. സര്‍ക്കാര്‍ എംപോറിയത്തില്‍ നിന്നും ഇത്തരം സാരികള്‍ വില്‍ക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ കൈത്തറി കരകൗശല വികസന കോര്‍പ്പറേഷന്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. 3000 രൂപ മുതലാണ് സാരികള്‍ വിപണിയില്‍ വില്‍ക്കുന്നത്.