മീഞ്ച പഞ്ചായത്തിലെ മിയാപദവില്‍ യുവാവ് കുത്തേറ്റു മരിച്ചു.ബേരിക്കയിലെ ചന്ദ്രഹാസ-പുഷ്പലത എന്നിവരുടെ മകന് അണ്ണു എന്ന് വിളിക്കുന്ന കൃപാകര (28) ആണ് മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 12.30 മണിയോടെയാണ് മരണം.രാത്രിയില്‍ അണ്ണു ആയുധവുമായി മിയാപ്പദവ് കെദുങ്ങാട്ടെ ജിതേഷ്, വിജേഷ് എന്നിവരുടെ വീട്ടില്‍ അക്രമം നടത്തിയിരുന്നു. ഇതിനെ തുടര്ന്നുണ്ടായയ പ്രശ്നങ്ങളെ തുടര്‍ന്ന് അണ്ണുവിന് കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം.അണ്ണുവിന്റെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതേഷിനെയും വിജേഷിനെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.