Connect with us

Hi, what are you looking for?

kerala

ഫെസ്റ്റിവല്‍ അഡ്വാന്‍സ് വെട്ടിക്കുറച്ചു ; എരുമേലി ചെറുവള്ളി തോട്ടം തൊഴിലാളികള്‍ പട്ടിണിയില്‍.

കാലാകാലങ്ങളിലായി ഓണത്തിന് വിതരണം ചെയ്തു കൊണ്ടിരുന്ന ഓണം ഫെസ്റ്റിവല്‍ അഡ്വാന്‍സാണ് ചെറുവള്ളി തോട്ടം മാനേജ്‌മെന്റ് ഏകപക്ഷീയമായി വെട്ടിക്കുറച്ചത്.ഏഴോളം തൊഴിലാളി യൂണിയനുള്ള ചെറുവള്ളി തോട്ടത്തില്‍ യൂണിയന്‍ പ്രതിനിധികളോട് പോലും ചര്‍ച്ച ചെയ്യാതെ മാനേജ്‌മെന്റ് തൊഴിലാളികളുടെ ഫെസ്റ്റിവല്‍ അഡ്വാന്‍സ് വെട്ടിക്കുറച്ചതെന്നും സംയുക്ത യൂണിയന്‍ തൊഴിലാളി നേതാക്കള്‍ പറഞ്ഞു .എരുമേലി ബിലീവേഴ്‌സ് ചര്‍ച്ച് നേതൃത്തിലുള്ള ചെറുവള്ളി തോട്ടത്തിലാണ് എല്ലാവര്‍ഷവും ഓണം ഫെസ്റ്റിവല്‍ അഡ്വാന്‍സായി നല്‍കിയിരുന്ന 5000 രൂപ ഇത്തവണ 3500 രൂപയായി വെട്ടിക്കുറച്ചത് . കോവിഡ് കാലത്ത് പതിവിലും വിപരീതമായി ഇരട്ടിയില്‍ അധികം വരുമാനം ഉണ്ടായിട്ടും തൊഴിലാളികളുടെ  ഫെസ്റ്റിവല്‍ അഡ്വാന്‍സ് നടപടി അങ്ങേയറ്റം തൊഴിലാളിവിരുദ്ധ നടപടിയാണെന്നും വിവിധ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ഓര്‍ക്കാപ്പുറത്ത്  ഫെസ്റ്റിവല്‍ അഡ്വാന്‍സ് വെട്ടിക്കുറച്ചതോടെ തോട്ടം തൊഴിലാളികള്‍ ഒന്നടങ്കം കടുത്ത പട്ടിണിയിലായതായും അവര്‍ പറഞ്ഞു.ചെറുവള്ളി തോട്ടം ഓഫീസ് പടിക്കല്‍ നടന്ന സംയുക്ത ട്രേഡ് യൂണിയന്‍ ധരണയില്‍ വിവിധ യൂണിയന്‍ പ്രതിനിധികളായ രമേശന്‍ ഇ എസ്,(ബിഎംഎസ്),താജുദ്ദീന്‍ (കെ പി എല്‍ സി), ബിന്ദു എസ്.(ഐഎന്‍ടിയുസി),സാബു എസ്(എ ഐ ടി യുസി),പ്രദീഷ്(സിഐടിയു), റെജി(ടി സി ടി ടി യു) എന്നിവര്‍ പങ്കെടുത്തു.എന്നാല്‍ കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായാണ് ഇത്തവണ ഓണം ഫെസ്റ്റിവല്‍ അഡ്വാന്‍സായി 3500 രൂപ നല്‍കുന്നതെന്നും തോട്ടം മാനേജര്‍ ജോണ്‍ കുര്യന്‍ പറഞ്ഞു.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...