എരുമേലി – മുണ്ടക്കയം സംസ്ഥാന പാതയില്‍ മഞ്ഞളരുവിയില്‍ വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ നിര്‍മാണ തൊഴിലാളി വിഴിക്കിത്തോട് സ്വദേശിയായ യുവാവ് മരിച്ചു. വിഴിക്കിത്തോട് മുതുക്കാട്ടുവയലില്‍ മനോജ് എം. ടി. (40) ആണ് മരിച്ചത് .
വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട് ബൈക്ക് റോഡരികില്‍ നിര്‍മ്മാണം നടക്കുന്ന ഓടയിലേയ്ക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു . അപകടത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. രാത്രി വൈകിയാണ് അപകടത്തില്‍പ്പെട്ടു കിടക്കുന്ന മനോജിനെ നാട്ടുകാര്‍ കണ്ടെത്തിയത്.മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
