ബസുകളുടെ ബോര്‍ഡ് മാത്രമല്ല, ഇനി നമ്പരും

കൊവിഡ് കാലം കഴിഞ്ഞ് ബസുകള്‍ പൂര്‍ണമായി ഓടിത്തുടങ്ങുന്നതോടെ ബസുകളുടെ ബോര്‍ഡ് മാത്രമല്ല, നമ്പര്‍ നോക്കിയും ഏത് റൂട്ടിലേക്കാണെന്ന് ഉറപ്പിച്ച് കയറിപ്പോകാം. തലസ്ഥാന ജില്ലയില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കടക്കം നമ്പര്‍ നല്‍കുന്ന സംവിധാനമാണ് ബസുകള്‍ ഓടിത്തുടങ്ങുന്നതോടെ നടപ്പാക്കുക.