പ്രശസ്ത വയലിന്‍ വിദ്വാന്‍ പ്രൊഫ. എം. സുബ്രഹ്മണ്യശര്‍മ്മ അന്തരിച്ചു.

പ്രശസ്ത വയലിന്‍ വിദ്വാനും കര്‍ണാട്ടിക് വയലിനില്‍ ഗായകശൈലിയുടെ വക്താവും പ്രയോക്താവും നിരവധി ശിഷ്യ സമ്പത്തിനുടമയുമായ പ്രൊഫ. എം. സുബ്രഹ്മണ്യശര്‍മ്മ (84) അന്തരിച്ചു. കോട്ടയ്ക്കകം മൂന്നാം പുത്തന്‍തെരുവില്‍ സ്വവസതിയിലായിരുന്നു (ടി.സി 40/511) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പുത്തന്‍കോട്ട ബ്രാഹ്മണ സമുദായശ്മശാനത്തില്‍ നടക്കും. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലെ ആദ്യകാല വയലിന്‍ പ്രൊഫസറും ആകാശവാണിയിലും ദൂരദര്‍ശനിലും എ ടോപ്പ് ഗ്രേഡ് ആര്‍ട്ടിസ്റ്റുമായിരുന്നു. കെ. രേണുക ആണ് ഭാര്യ.
കര്‍ണാടകസംഗീതത്തിലെ അറിയപ്പെടുന്ന വയലിന്‍വാദകരായ എസ്.ആര്‍. മഹാദേവശര്‍മ്മ, എസ്.ആര്‍. രാജശ്രി (രണ്ട് പേരും ആകാശവാണി എ ടോപ്പ് ഗ്രേഡ് ആര്‍ട്ടിസ്റ്റുകള്‍) എന്നിവര്‍ മക്കളാണ്.