ജിതേഷ് കക്കടിപ്പുറം അന്തരിച്ചു. പ്രശസ്ത നാടന്‍ പാട്ട് കലാകാരനായിരുന്ന ജിതേഷ് നെ ഇന്ന് രാവിലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് മരണം. കോവിഡ് പരിശോധനകള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
‘കൈതോല പായ വിരിച്ചു’ എന്നു തുടങ്ങുന്ന പ്രശസ്ത നാടന്‍ പാട്ടിന്റെ സൃഷ്ടാവ് ജിതേഷായിരുന്നു. എന്നാല്‍, നീണ്ട 26 വര്‍ഷത്തിന് ശേഷമാണ് പാട്ടിന്റെ രചായിതാവിനെ പുറംലോകമറിഞ്ഞത്. ജിതേഷ് ഏഴുതിയ ‘പാലോം പാലോം’ എന്ന പാട്ടും ജനശ്രദ്ധ നേടിയിരുന്നു.