Tuesday, May 28, 2024
indiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു.

 

രാമക്ഷേത്ര ഭൂമി പൂജയ്ക്ക് സാക്ഷ്യം വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലേക്ക് തിരിച്ചു. 9.35നാണ് പ്രത്യേക വിമാനത്തില്‍ അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്.ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 10.45ന് ലക്‌നൗവിലെത്തും. അവിടെനിന്നും ഒരു മണിക്കൂറിനുള്ളില്‍ അയോദ്ധ്യയിലെത്തും.
12.15ന് പ്രധാനമന്ത്രി പാരിജാതത്തിന്റെ തൈ നടും. 12.30ന് ഭൂമി പൂജ നടക്കും. 12.40ന് പ്രധാനമന്ത്രി വെള്ളിശില സ്ഥാപിക്കും.40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ 50 വിശിഷ്ടാതിഥികളാണ് ഇന്ന് ഭൂമി പൂജയില്‍ പങ്കെടുക്കുക

Leave a Reply