മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍ തുടരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടെന്നും രക്തയോട്ടം സാധാരണ നിലയിലായതായും മകന്‍ അഭിജിത് മുഖര്‍ജി അറിയിച്ചിരുന്നു.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് പ്രണബിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഇത് മാറ്റാനായി ശസ്ത്രക്രിയ നടത്തി. ഇതിനിടെ കോവിഡ് പരിശോധന പോസിറ്റീവ് ആകുകയും ചെയ്തതോടെ നില വഷളായി.
പിതാവിന് വേണ്ടി പ്രാര്‍ഥിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്ന് മകന്‍ അഭിജിത് മുഖര്‍ജി കഴിഞ്ഞ ദിവസം രാത്രി ട്വീറ്റ് ചെയ്തു.ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയിലാണ് പ്രണബ് മുഖര്‍ജി ചികിത്സയിലുള്ളത്. ആഗസ്റ്റ് 10നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.