മസ്തിഷ്‌ക ശസ്ത്രക്രിയക്ക് ശേഷം അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രാര്‍ഥനയുമായി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി.ദൈവം തനിക്ക് ഏറ്റവും അുയോജ്യമായത് ചെയ്യട്ടെയെന്നാണ് ശര്‍മിഷ്ഠ ട്വിറ്ററില്‍ കുറിച്ചത്.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് എട്ടിന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു. അന്നാണ് പിതാവിന് ഭാരതരത്ന സ്വീകരിച്ചത്. കൃത്യം ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം ഗുരുതരമായ അസുഖബാധിതന്‍ ആയി. ദൈവം തനിക്ക് അനുയോജ്യമായതെന്താണോ അത് ചെയ്യട്ടെ. സന്തോഷവും സന്താപവും ഒരുപോലെ സ്വീകരിക്കുന്നതിനുള്ള കരുത്ത് എനിക്കുണ്ടാകട്ടെ ശര്‍മിഷ്ഠ മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ഭാരതരത്ന പുരസ്‌കാര ദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച ശേഷം മസ്തിഷ്‌ക ശസ്ത്രക്രിയക്ക് വിധേയനായ മുഖര്‍ജിയുടെ ആരോഗ്യ നിലയില്‍ യാതൊരു പുരോഗതിയുമില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജിവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.