പോത്ത് ഗ്രാമം പദ്ധതി ; പമ്പാവാലിയില്‍ കിടാങ്ങളെ നാളെ നല്‍കും .

കാര്‍ഷിക മലയോരമേഖലയിലെ റബര്‍ കൃഷിയുടെ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കണമല സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പോത്ത് ഗ്രാമം പദ്ധതിയുടെ ഭാഗമായി  നാളെ പോത്തുകളെ കര്‍ഷകര്‍ക്ക് നല്‍കും.നല്ലയിനം വളര്‍ച്ചയുള്ള ഹരിയാനയില്‍ നിന്നുള്ള സങ്കരയിനത്തില്‍പ്പെട്ട 40 മുറ പോത്ത് കിടാങ്ങളെയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും ബാങ്ക് പ്രസിഡന്റ് പറഞ്ഞു.

ഏഴ് മാസം പ്രായമുള്ളതും 100 മുതല്‍ 130 കിലോ വരെ തൂക്കമുള്ള പോത്ത് കിടാങ്ങളെയാണ് ആദ്യം പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കുക. കര്‍ഷകര്‍ക്ക് വേണമെങ്കില്‍ പോത്തുകളെ വിലക്ക് ബാങ്കിന് തന്നെ വില്‍ക്കുകയും ചെയ്യാം. നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് എരുത്വാപ്പുഴ ബാങ്ക് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ബാങ്ക് പ്രസിഡന്റ് ബിനോയ് ജോസഫ് മങ്കന്താനം കര്‍ഷകര്‍ക്ക് പോത്ത് കിടാങ്ങളെ നല്‍കും. കര്‍ഷകരെ സംരക്ഷണത്തിന് ഭാഗമായി ബാങ്കിന്റെ നേതൃത്തില്‍ നടത്തിയ കാന്താരി സംഭരണ പദ്ധതി വന്‍വിജയമായിരുന്നു.