കണമല സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പോത്ത് ഗ്രാമം പദ്ധതിയുടെ ഭാഗമായി ബാങ്ക് പ്രസിഡന്റ് ബിനോയ് ജോസഫ് മങ്കന്താനം കര്‍ഷകന് പോത്തിനെ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ഹരിയാനയില്‍ നിന്നുള്ള സങ്കരയിനത്തില്‍പ്പെട്ട ഏഴ് മാസം പ്രായമുള്ളതും 100 മുതല്‍ 130 കിലോ വരെ തൂക്കമുള്ള 40 മുറ പോത്ത് കിടങ്ങളെയാണ് കര്‍ഷകര്‍ക്ക് നല്‍കിയതെന്നും പ്രസിഡന്റ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പോത്തിനെ നല്‍കുക. കര്‍ഷകര്‍ക്ക് വേണമെങ്കില്‍ പോത്തുകളെ വിലക്ക് ബാങ്കിന് തന്നെ വില്‍ക്കുകയും ചെയ്യാം.
പോത്ത് കിടാങ്ങളെ ഇൻഷ്വറൻസ് ചെയ്യുന്നതിന്റെ ഭാഗമായി ഡോ .അനിൽ കുമാറിന്റെ നേതൃത്വത്തിൽ പഞ്ചിംഗും ചെയ്തു.
