എരുമേലി :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. എരുമേലി ചെറുവള്ളി തോട്ടത്തിലെ അഞ്ചാം ഡിവിഷനിലെ താമസക്കാരനായ ജോസ് എന്നയാള്‍ക്കെതിരെയാണ് എരുമേലി പോലീസ് കേസെടുത്തത്. കുറച്ച് ദിവസം മുമ്പ് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി സ്റ്റേഷനില്‍ വിളിച്ചു വരുത്തി ജോസിനെ താക്കീത് ചെയ്ത് വിട്ടിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഉപദ്രവിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പരാതി നല്‍കുകയായിരുന്നു . പരാതിയുടെ അടിസ്ഥാനത്തില്‍ ജോസിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായും എസ് എച്ച് ഒ ആര്‍ . മധു പറഞ്ഞു ,