റബര്‍ തടി വീണ് വയോധികന്‍ മരിച്ചു. പൊന്‍കുന്നം ഇളങ്ങുളം സ്വദേശി ശിവശങ്കരപ്പണിക്കര്‍ (69)ആണ് മരിച്ചത്.രാവിലെ 11.15നായിരുന്നു അപകടം. പറമ്പില്‍ തൊഴിലാളികള്‍ റബര്‍ തടി വെട്ടുന്നതിനിടയില്‍ ഇദേഹത്തിന്റെ ദേഹത്തേക്കു തടി വീഴുകയായിരുന്നു.ഉടന്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇളങ്ങുളം സെന്റ് മേരീസ് സ്‌കൂളിലെ ഡ്രൈവറായിരുന്നു. പൊന്‍കുന്നം പോലീസ് കേസെടുത്തു.