പൂഞ്ഞാര്‍ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗവും,ജനപക്ഷം പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ലിസി സെബാസ്റ്റ്യന്‍ ( 57 )ഹൃദയാഘാതം മൂലം മരിച്ചു. ഇന്നും പുലര്‍ച്ച ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെതുടര്‍ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പൂഞ്ഞാര്‍ പയ്യാനിത്തോട്ടം കളപ്പുരയ്ക്കല്‍ സെബാസ്റ്റ്യന്റെ ഭാര്യയാണ് ലിസി .കളത്തുക്കടവ് ഇളംതുരുത്തില്‍ കുടുംബാംഗമാണ്.മക്കള്‍ . ജിബിന്‍ എസ് കളപ്പുര ,ബിബിന്‍ എസ് കളപ്പുര. മരുമക്കള്‍ : ശാരിക , അഞ്ചു.സംസ്‌കാരം നാളെ (13/09/2020) ഉച്ചകഴിഞ്ഞ് 2.30 പയ്യനിത്തോട്ടം സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍.
രണ്ടായിരത്തില്‍ പയ്യാനിത്തോട്ടം വാര്‍ഡില്‍ നിന്നും വിജയിച്ച്.തെക്കേക്കര പഞ്ചായത്ത് അംഗമായി . തുടര്‍ന്ന് 2015 കാലയളവില്‍ രണ്ടുവര്‍ഷം പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി.2015 ല്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ച് പഞ്ചായത്ത് അംഗമായി. പി സി ജോര്‍ജ് എം എല്‍ എ യുടെ ജനപക്ഷം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായി.ഏതു പ്രശ്‌നത്തേയും നിറഞ്ഞ പുഞ്ചിരിയോടെ നേരിട്ട നിഷ്‌ക്കളങ്കയായ പൊതുപ്രവര്‍ത്തകയായിരുന്നു ലിസിയെന്നും മരണം തീരാത്ത നഷ്ടമാണെന്നും പി സി ജോര്‍ജ് എം എല്‍ എ പറഞ്ഞു.