Connect with us

Hi, what are you looking for?

kerala

പിതാവിന് നേരെ വധശ്രമം: മകൻ അറസ്റ്റിൽ

എരുമേലി : വീട്ടിൽ നിന്നും മാറി താമസിക്കാത്തതിനുള്ള വിരോധം മൂലം പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി, മൂക്കൻപെട്ടി,കണമല ഇടപ്പാറ വീട്ടിൽ സുനോജ് സുധാകരൻ (32) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടു കൂടി വീട്ടിലെത്തിയ ഇയാൾ തന്റെ പിതാവിനെ ചീത്ത വിളിക്കുകയും, പിതാവിന്റെ കയ്യിൽ ഇരുന്ന മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത പിതാവിനെ കയ്യിലിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് നേരെ വെട്ടുകയായിരുന്നു, ഇത് തടയാൻ ശ്രമിക്കുന്നതിനിടയിൽ പിതാവിന്റെ കൈയ്ക്കും മുഖത്തിനും വെട്ടേൽക്കുകയും ചെയ്തു. പിതാവിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ വന്ന അമ്മയെയും ഇയാൾ ആക്രമിച്ചു. അച്ഛനും അമ്മയും വീട്ടിൽ നിന്നും മാറി താമസിക്കാൻ പറഞ്ഞിട്ട് വീട്ടിൽ നിന്നും മാറാത്തതിലുള്ള വിരോധം മൂലമാണ് യുവാവ് ഇത്തരത്തിൽ ആക്രമിച്ചത്.പിതാവിന്റെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മകനെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി വി, എസ്.ഐ ശാന്തി കെ ബാബു, എസ് ഐ അബ്ദുൽ അസീസ്, സി.പി.ഓ മാരായ ഷാജി ജോസഫ്, സിജി കുട്ടപ്പൻ, സിബി മോൻ എം ജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .