പത്തനംതിട്ട ജില്ലാ കളക്ടര്‍ “കുട്ടികളുടെ സ്വന്തം കളക്ടര്‍”.

 

ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുമായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് സംവദിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് കളക്ടര്‍ കുട്ടികളുമായി സംവദിച്ചത്. ജില്ലയിലെ 27 സ്ഥാപനങ്ങളില്‍ നിന്നായി 402 കുട്ടികള്‍ കോണ്‍ഫറന്‍സില്‍ പങ്കാളികളായി. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആദ്യം കണ്ടെത്തണമെന്നും സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും കളക്ടര്‍ പറഞ്ഞു. കോവിഡ് കാലത്ത് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാകുകയും തങ്ങളുടെ കഴിവുകള്‍ വളര്‍ത്താല്‍ ഉപയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു. കോവിഡ് കാലത്തിനുശേഷം എല്ലാവരേയും കാണാനെത്താമെന്നും ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കി.വിദ്യാര്‍ത്ഥികള്‍ അവര്‍ വരച്ച ചിത്രങ്ങള്‍, പേപ്പര്‍ ക്രാഫ്റ്റുകള്‍, കവിതകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചു .