പടക്കനിര്‍മാണശാലയില്‍ സ്ഫോടനം ഒമ്പത് സ്ത്രീകള്‍ മരിച്ചു.

തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്‍കോവിലിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് സ്ത്രീകള്‍ മരിച്ചു. സ്ഥാപനത്തിന്റെ ഉടമ സി. ഗാന്ധിമതിയും എട്ട് സ്ത്രീ തൊഴിലാളികളുമാണ് മരിച്ചത്. ഗാന്ധിമതി ഉള്‍െപ്പടെ അഞ്ച് സ്ത്രീകള്‍ തല്‍ക്ഷണം മരിച്ചു.ആശുപത്രിയില്‍ വച്ചാണ് മറ്റ് നാലുപേര്‍ മരിച്ചത്. ഗാന്ധിമതിയും എട്ട് തൊഴിലാളികളും രാവിലെ ഫാക്ടറിയില്‍ എത്തിയിരുന്നു. ദീപാവലി സീസണ് വേണ്ടി പടക്കങ്ങള്‍ നിര്‍മിക്കാനുള്ള സാധനങ്ങള്‍ ഇവിടെ സ്റ്റോക്ക് ചെയ്തിരുന്നു. ജോലി ആരംഭിക്കുന്നതിന് മുമ്പ് ഇവര്‍ പൂജയും നടത്തിയിരുന്നു. 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. കഴിഞ്ഞയാഴ്ചയാണ് സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കിയത്.