കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിലുണ്ടായ കൈയ്യാങ്കളിയും,പൊതുമുതല്‍ നശിപ്പിച്ച സംഭവം സംബന്ധിച്ചുള്ള
കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിജഎം കോടതി ഈ മാസം പതിനേഴിലേക്ക് മാറ്റി.
കേസ് പിന്‍വലിക്കാനുളള സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കാനാണ് കേസ് മാറ്റിയത്.കേസ് പിന്‍വലിക്കുന്നതിനെ കുറിച്ച് പ്രതികളുടെ അഭിഭാഷകര്‍ വാദം ഉന്നയിചച്ചത് തര്‍ക്കത്തിന് കാരണമായി .കേസ് പിന്‍വലിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് കോടതിയെ അറിയിക്കാനുളള ഉത്തരവാദിത്തം പ്രോസിക്യൂഷനാണെന്നും പ്രതികള്‍ക്ക് അതിനുളള അധികാരമില്ലെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷക ബീന പറഞ്ഞു. നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിന് ഇപ്പോഴത്തെ മന്ത്രിമാരായ ഇ.പി.ജയരാജന്‍,കെ.ടി.ജലീല്‍ എന്നിവര്‍ ഉള്‍പ്പെടെ കഴിഞ്ഞ സഭയിലെ ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയാണ് കേസ്. എന്നാല്‍ കേസ് പിന്‍വലിക്കാനുളള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട് .