നിയന്ത്രണങ്ങള്‍ പാലിച്ച് എരുമേലി നൈനാര്‍ ജുമാ മസ്ജിദില്‍ വലിയ പെരുന്നാള്‍ നമസ്‌ക്കാരം. ആദ്യമെത്തുന്ന 100 പേര്‍ക്കാണ് പ്രവേശനം. നമസ്‌ക്കരിക്കാനെത്തുന്നവര്‍ മുസല്ലകള്‍ കരുതണം. സാമൂഹിക അകലം പാലിച്ചിരിക്കണം. എരുമേലി നൈനാര്‍ ജുമാ മസ്ജിദിലും മറ്റ് പള്ളികളിലും ഏഴ് മണിക്ക് നമസ്‌ക്കാരം ആരംഭിക്കും. നൈനാര്‍ ജുമാ മസ്ജിദില്‍ ഹാമിദ് ഖാന്‍ വാഖഫി നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കും. ചരള മുനവ്വിറുല്‍ ഇസ്ലാം ജുമാ മസ്ജിദ് – ഹാഫിള് ഇല്യാസ് മൗലവി, ശ്രീനിപുരം മിസ്ബാഹുല്‍ ഹുദാ ജുമാ മസ്ജിദ് – ത്വാഹാ മൗലവി, മണിപ്പുഴ നൂര്‍ ജുമാ മസ്ജിദ് – ഹനീഫ മൗലവി, ആനക്കല്ല് സുബുലുസലാം ജുമാ മസ്ജിദ് – സാദിര്‍ മൗലവി, കരിങ്കല്ലുംമൂഴി ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദ് – വി.എം അബ്ദുല്‍ സമദ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കും.