ദീര്‍ഘ ദൂര സര്‍വീസുകള്‍ കെ എസ് ആര്‍ ടി സി നാളെ ആരംഭിക്കും. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഉടന്‍ ഉണ്ടാകില്ല. എല്ലാ സീറ്റിലും ഇരിക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും യാത്രക്കാര്‍ക്ക് മാസ്‌കും സാനിട്ടെസറും നിര്‍ബന്ധമാണ്.
നാലുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങുന്നത്. ബസ് ചാര്‍ജ് കൂട്ടിയതിന് ശേഷമുള്ള ആദ്യ ദീര്‍ഘദൂര യാത്ര. സൂപ്പര്‍ ഡീലക്‌സ് ഉള്‍പ്പെടെ 206 ബസുകള്‍ അടുത്ത ദിവസം മുതല്‍ ഓടി ത്തുടങ്ങും. എല്ലാ സീറ്റിലും യാത്രക്കാര്‍ക്ക് ഇരിക്കാം. പക്ഷെ നിന്നുള്ള യാത്ര പാടില്ല.