Connect with us

Hi, what are you looking for?

Entertainment

തെലുങ്ക് സിനിമ നടന്‍ ചന്ദ്രമോഹന്‍ അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സിനിമ ലോകത്തെ മുതിര്‍ന്ന നടന്‍ മല്ലമ്പള്ളി ചന്ദ്രമോഹന്‍ 82 അന്തരിച്ചു. ഇന്ന് രാവിലെ 9.45ന് ജൂബിലി ഹില്‍സിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു ചന്ദ്രമോഹന്‍. 1943 മെയ് 23 ന് ജനിച്ച ചന്ദ്രമോഹന്റെ യഥാര്‍ത്ഥ പേര് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ജനനം. 1966ല്‍ രംഗുല രത്‌നം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ഇദ്ദേഹം 600ന് മുകളില്‍ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നന്ദി പുരസ്‌കാരം അടക്കം അനവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. മുതിര്‍ന്ന ചലച്ചിത്രകാരന്‍ കെ വിശ്വനാഥിന്റെ ബന്ധുവാണ് ചന്ദ്രമോഹന്‍. ചന്ദ്രമോഹന് ഭാര്യ ജലന്ധരയും രണ്ട് പെണ്‍മക്കളുമുണ്ട്. ചന്ദ്രമോഹന്റെ സംസ്‌കാര ചടങ്ങുകള്‍ നവംബര്‍ 13-ന് തിങ്കളാഴ്ച നടക്കും. പല വേഷങ്ങളിലും തിളങ്ങിയ ഇദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ ടോളിവുഡിലെ പ്രമുഖര്‍ നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും ആദരാഞ്ജലി അര്‍പ്പിക്കുന്നുണ്ട്. ‘പടഹരല്ല വയസു’ എന്ന ചിത്രത്തിലെ അഭിനയത്തിന് ചന്ദ്ര മോഹന്‍ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് (1979) നേടി. 1987-ല്‍ ചന്ദമാമ രാവേ എന്ന ചിത്രത്തിന് നന്ദി അവാര്‍ഡ് നേടി. അത്തനോക്കാടെ എന്ന ചിത്രത്തിലെ സഹനടനെന്ന നിലയിലും നന്ദി അവാര്‍ഡ് ചന്ദ്രമോഹന്‍ നേടി. ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഓക്സിജനാണ് ചന്ദ്രമോഹന്റെ അവസാന ചിത്രം.

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...