തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുതുക്കല്‍ ഈ മാസം 12ന് ആരംഭിക്കും തദ്ദേശതെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടിക പുതുക്കല്‍ ഈ മാസം 12ന് ആരംഭിക്കും. രണ്ടാംഘട്ട വോട്ടര്‍ പട്ടികയുടെ പുതുക്കലാണിത്. ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച പട്ടികയാണ് പുതുക്കുന്നത്. കരട് പട്ടിക ഓഗസ്റ്റ് 12 ന് പ്രസിദ്ധീകരിക്കും.
തുടര്‍ന്ന് 26 വരെ ഓണ്‍ലൈനായി പേര് ചേര്‍ക്കാനും ഒഴിവാക്കാനും അവസരമുണ്ട്. അന്തിമ പട്ടിക സെപ്തംബര്‍ 26ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.കരട് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.