കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.
1936 ജനുവരി19 ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടിലാണ് അദ്ദേഹത്തിന്റെ ജനനം. പന്തളം എന്‍.എസ്.എസ് കോളജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി. 75ഓളം സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.1978ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്‌സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. അധിപനിലെ ”ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ”ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങള്‍ രാമന്‍കുട്ടിയുടെ തുലികയില്‍നിന്ന് പിറന്നിട്ടുണ്ട്.