ചികിത്സ കിട്ടാതെ മൂന്നുവയസ്സുക്കാരന്‍ മരിച്ചു.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മൂന്നുവയസ്സുകാരനായ മകന്‍ പ്രിത്വിരാജാണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന്  കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍   എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. കോവിഡ് നിയന്ത്രിത മേഖലയില്‍ നിന്ന് വന്നതുകൊണ്ട്  ചികിത്സ ലഭിച്ചില്ലെന്ന്  മാതാപിതാക്കളുടെ പരാതി.