ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കുഞ്ഞിമംഗലം കണ്ടന്‍കുളങ്ങര തീരദേശ റോഡിലെ തൈവളപ്പില്‍ ടി.വി.ശരത്തിനെ(30)യാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.അഗസ്റ്റിലാണ് കുവൈറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ശരത്ത് നാട്ടിലെത്തിയത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം വീടിന് സമീപത്തെ ഷെഡില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.ഇന്നു രാവിലെ ഷെഡില്‍ ഭക്ഷണവുമായെത്തിയ ബന്ധു ശരത്തിനെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശരത്തിനെ കഴുത്തു മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്.സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കോവിഡ് കാലത്തെ ഒറ്റപ്പെടലും മാനസിക സമ്മര്‍ദ്ദവും മൂലം ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് കണ്ണൂരില്‍ ഒരു യുവാവ്.