സ്പുട്‌നിക് വി കോവിഡ് വാക്‌സിന്റെ നിര്‍മാണം നടത്തുന്നതിനായി ഇന്ത്യയുടെ സഹകരണം തേടി റഷ്യ.റഷ്യന്‍ ഡയറക്ടര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സിഇഒ ആയ കിറില്‍ ദിമിത്രീവാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ താല്പര്യം അറിയിച്ചുകൊണ്ട് ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യയുമായി സഹകരിക്കാനാണ് രാജ്യത്തിനു കൂടുതല്‍ താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുമായി ചേര്‍ന്ന് റഷ്യ വാക്‌സിന്‍ നിര്‍മാണത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ആവശ്യമുള്ളത്ര വാക്‌സിന്‍ ലോകത്തിന് സംഭാവന ചെയ്യാന്‍ കഴിയുമെന്ന് കിറില്‍ ദിമിത്രീവ് പറഞ്ഞു.
ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത കാര്യം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സഹകരണത്തോടെ ഗമേലയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി ആന്‍ഡ് മൈക്രോബയോളജി വാക്‌സിന്‍ വികസിപ്പിക്കുകയായിരുന്നു. വാക്‌സിന്‍ ഫലപ്രദമാണെന്നാണ് രാജ്യം അവകാശപ്പെടുന്നത്.